
റാന്നി: സിമെന്റ് മിശ്രിതം നിറച്ച് എത്തവെ കൂറ്റന്‍ കോണ്‍ക്രീറ്റ് യന്ത്രം നടുറോഡില്‍ തലകീഴായ് മറിഞ്ഞു. അപകടത്തില്‍ യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സ്വദേശി ദീപുവിന്(30) പരുക്കേറ്റു. അത്തിക്കയം-ചെത്തോങ്കര റോഡില്‍ കക്കുടുമണ്‍ വനത്തിന് സമീപമാണ് സംഭവം. റോഡ് വീതി കൂട്ടി നിര്‍മ്മാണം നടന്നു വരികയാണിവിടെ. മറ്റൊരു സ്ഥലത്ത് നിന്നും സിമെന്റ് മിശ്രിതം നിറച്ച് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിന് നടുവില്‍ തലകീഴായ് മറിഞ്ഞ വാഹനം രണ്ട് ക്രെയിനുകള്‍ എത്തിച്ച് നിവര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗതാഗത തടസവും നേരിട്ടു.