
കുളനട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണില്‍ വലിയകാലായില്‍ സുരേഷിന്റെയും അമ്പിളിയുടെയും മകന്‍ വി.എസ്.സുമേഷാ(24)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ കുളനട-ഓമല്ലൂര്‍ റോഡില്‍ തുമ്പമണ്‍ താഴം സര്‍വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. ഓമല്ലൂരിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച രാവിലെ 9.30 ഓടെ മരിച്ചു. സഹോദരന്‍ വി.എസ്.സുധീഷ് സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പില്‍