ആനുകാലിക സംഭവ വികാസങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു: ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

0 second read
Comments Off on ആനുകാലിക സംഭവ വികാസങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു: ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
0

മാരാമണ്‍: ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ആനുകാലിക സംഭവ വികാസങ്ങള്‍ ഓരോന്നും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. മാരാമണ്‍ കണ്‍വന്‍ഷന് ദേശീയ പ്രാധാന്യം നല്‍കേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപരന്റെ കണ്ണീരൊപ്പാന്‍ വിശ്വാസി സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 129ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാ മണപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് അദ്ധ്യക്ഷത വഹിച്ചു. വചനം ശ്രവിക്കുന്നതിലൂടെ വിശാലമായ ലോക മാനവികത കണ്ടെത്തുന്നതിന് മനുഷ്യരാശി ശ്രമിക്കേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുരാതന കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് ബാരന്റ് തിയഡോര്‍ വാലറ്റ് മാര്‍ത്തോമ്മാ സഭയും പുരാതന കത്തോലിക്കാ സഭയും ഐക്യതയില്‍ പ്രവര്‍ത്തിക്കുന്നതിന് ധാരണാ പത്രം ഒപ്പിട്ട കാര്യം യോഗത്തില്‍ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി റവ.എബി.കെ.ജോഷ്വാ, വെരി.റവ.ജോര്‍ജ്ജ് മാത്യു, സഭാ സെക്രട്ടറി റവ.എബി.റ്റി.മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചതായി കണ്‍വീനര്‍മാരായ അഡ്വ.ജേക്കബ്ബ് ജോണ്‍ കരിക്കം, തോമസ് കോശി എന്നിവര്‍ അറിയിച്ചു.

മന്ത്രിമാരായ വീണാ ജോര്‍ജ്ജ്, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പി മാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, എം.എല്‍.എമാരായ അഡ്വ.മാത്യു റ്റി തോമസ്, പ്രമോദ് നാരായണന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ് ജെ. ബഞ്ചമിന്‍ കോശി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു.

50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സുവിശേഷ പ്രസംഗ സംഘം ഗോസ്പല്‍ ടീമിന്റെ ഔദ്യോഗിക ലോഗോ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഡയറക്ടര്‍ റവ.ജേക്കബ്ബ് തോമസ് ആനിക്കാട്, റവ.ജിജി വര്‍ഗ്ഗീസ്, പ്രൊഫ.എബ്രഹാം പി മാത്യു, ഡോ.എബി വാരിക്കാട് എന്നിവര്‍ ലോഗോ പ്രകാശനത്തിന് നേതൃത്വം നല്‍കി.

തിങ്കള്‍ രാവിലെ 07.30നുള്ള ബൈബിള്‍ ക്ലാസ്സിന് ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് അദ്ധ്യക്ഷത വഹിക്കുന്നതും റവ.ബോബി മാത്യു നേതൃത്വം നല്‍കുന്നതുമാണ്. രാവിലെ 09.30 ന്റെ യോഗത്തില്‍ ഡോ.തോമസ് മാര്‍ തീത്തോസ് അദ്ധ്യക്ഷത വഹിക്കുന്നതും, സഖറിയാസ് മാര്‍ അപ്രേം മുഖ്യ സന്ദേശം നല്‍കുന്നതുമാണ്. ഉച്ചയ്ക്ക് 02.30ന് കുടുംബവേദിയില്‍ പ്രമുഖ കൗണ്‍സിലര്‍ റവ.ഡോ.കെ.തോമസ് ക്ലാസ്സ് നയിക്കും.

06.00ന് നടക്കുന്ന സായാഹ്ന യോഗത്തില്‍ ഡോ. ജോസഫ് മാര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിക്കുന്നതും, മാത്യൂസ് മാര്‍ സെറാഫീം മുഖ്യ സന്ദേശം നല്‍കുന്നതുമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…