
പത്തനംതിട്ട: ചുട്ടിപ്പാറയില്‍ തീ പിടുത്തം. വന്‍ അഗ്നിബാധയില്‍ കൂടുതല്‍ നാശനഷ്ടമില്ല. നാട്ടുകാരും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചു. ഇവിടെയുള്ള ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ല. തൊട്ടുതാഴെയാണ് ഫയര്‍ ഫോഴ്സിന്റെ കാര്യാലയം ഉളളത്. സാമൂഹിക വിരുദ്ധര്‍ തീവച്ചതാണെന്ന സംശയം ഉണ്ട്.
വൈകിട്ട് ആറു മണിയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. ഹരിഹര മഹാദേവ ക്ഷേത്രത്തിന് കേട്പാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഭരണ സമിതി അറിയിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറക്ക് സമീപത്തെ പാറയിലെ അടിക്കാടുകളിലാണ് തീ പടര്‍ന്നത്. അടിക്കാടുകള്‍ വളര്‍ന്ന് നിന്ന ഈ പ്രദേശത്ത് സാമുഹ്യ വിരുദ്ധരുടെയും മദ്യപന്മ്മാരുടെയും താവളമായി മാറിയിരുന്നു. പുല്‍മേടുകള്‍ കത്തി നശിച്ചതുകൊണ്ട് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യത്തിന് ശമനം വരും. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവപ്രശ്ന വിധി പ്രകാരം വിളിച്ച് ചൊല്ലി പ്രായശ്ചിത്തം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടന്നിരുന്നു.