
കോട്ടയം: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകന് ആശിഷ് ജിജി (28)യാണ് മരിച്ചത്. ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചാണ് മരണം സംഭവിച്ചത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. രാത്രിയിലാണ് അപകടം. ആശിഷിന്റെ സഹോദരന് അലന് ഒരു മാസം മുന്‍പാണ് രോഗബാധിതനായി മരണമടഞ്ഞത്.