
പത്തനംതിട്ട: ചുട്ടിപ്പാറയില്‍ ഹരിഹര മഹാദേവ ക്ഷേത്രട്രസ്റ്റ് നിര്‍മിക്കുന്ന അയ്യപ്പ ശില്‍പ്പത്തിന് ധനസഹായം നല്കി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ. നെടുമ്പാശേരി എക്കോ ലാന്‍ഡ് കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച ഈ ലാജുല് ഖുര്‍ആന്‍ ആന്‍ഡ് ഇബ്നുസീസ മെഡിക്കേഷന്‍ കൗണ്‍സില്‍ അസോസിയേഷന്റെ സംയുക്ത പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍ വച്ചാണ് ധനസഹായം കൈമാറിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പ നിര്‍മ്മാണമാണ് ചുട്ടിപ്പാറയില്‍ ലക്ഷ്യമിടുന്നത്. ഇതിനായി 1,01,000 രൂപയുടെ ചെക്കാണ് ഈലാജുല് ഖുര്‍ ആന്‍ അസോസിയേഷനും ഇബ്നുസീന മെഡിക്കേഷന്‍ കൗണ്‍സില്‍ അസോസിയേഷനും സംയുക്തമായി നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ കൈമാറിയത്. കേന്ദ്ര ഹജ് കമ്മറ്റി ചെയര്മാന് എ.പി അബ്ദുള്ളക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യരത്നം ഡോ. സി.എം. ജമാലുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഹരിഹര മഹാദേവ ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് ഡോ: രമേഷ് ശര്‍മ ചെക്ക് ഏറ്റുവാങ്ങി. ലോകത്തിന്റെ ഭാവി ഓര്‍ത്ത് മനുഷ്യന് വേവലാതിപ്പെടേണ്ടതില്ലെന്നും ലോകം എങ്ങനെ നിലനിര്‍ത്തണമെന്ന് സ്രഷ്ടാവായ ഈശ്വരന് അറിയാമെന്നും ഡോ. രമേഷ് ശര്‍മ്മ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പിനെ ആദരിച്ചു.
സുപ്രിം കോടതി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ആദിഷ് അസര്വാള്, ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റി സെനറ്ററും തമിഴ്നാട് മുന്‍ സ്പെഷ്യല്‍ കമ്മിഷണറുമായ ഡോ. സമ്പത് കുമാര്‍, നാഗൂര് ദര്‍ഗ ശരീഫ് ഖലീഫ ഡോ. ഖലീഫ മസ്താന് സാഹിബ് ഖാ ദിരി , ഡോ. സി ആര്. ഭാസ്ക്കരന്‍ നീതിയന് കൂരാള്, ഡോ. വില്ലറ്റ് കൊറേയ, ഹരിഹര മഹാദേവ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശോഭന്‍ പുതുപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.