കെപിഎംഎസ് സെക്രട്ടറി ബൈജു കലാശാല ബി.ഡി.ജെ.എസില്‍ ചേര്‍ന്നു: മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയേക്കും

0 second read
Comments Off on കെപിഎംഎസ് സെക്രട്ടറി ബൈജു കലാശാല ബി.ഡി.ജെ.എസില്‍ ചേര്‍ന്നു: മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആയേക്കും
0

മാവേലിക്കര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന ബൈജു കലാശാല ബിഡിജെഎസില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബൈജുവിന് പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ബൈജു. അരുണ്‍ കുമാറിനോട് പരാജയപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് മാവേലിക്കരയില്‍ മത്സരിച്ചത്. തൊട്ടുപിന്നാലെ പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസി(എം)ല്‍ ചേര്‍ന്നു.

താമരക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗവുമായി പ്രവര്‍ത്തിച്ചു. കെ.പിഎംഎസ് മുന്‍ ജനറല്‍ സെക്രട്ടറിയാണ്. എന്‍ഡിഎയിലെ ധാരണ പ്രകാരം മാവേലിക്കര ലോക്‌സഭ സീറ്റ് ബിഡിജെഎസിന് അവകാശപ്പെട്ടതാണ്. ബൈജു കലാശാല ഇവിടെ മത്സരിക്കുമെന്നാണ് സൂചന. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ മൗനാനുവാദത്തോടെയാണ് ബൈജു വന്നിരിക്കുന്നത് എന്നാണ് വിവരം. നേരിട്ട് ബിജെപിയിലേക്ക് പോകുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബിഡിജെഎസ് വഴി എന്‍ഡിഎ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. പുന്നല ശ്രീകുമാര്‍ നേരത്തേ നവോഥാന സമിതി വിട്ടിരുന്നു.

അതേ സമയം, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനൗദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ സാമുദായിക, സാംസ്‌കാരിക നേതാക്കളെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…