അബിഗേലും ജോനാഥനും പുതു തലമുറയ്ക്ക് മാതൃക: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

1 second read
Comments Off on അബിഗേലും ജോനാഥനും പുതു തലമുറയ്ക്ക് മാതൃക: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
0

മാരാമണ്‍: പ്രതികൂല സാഹചര്യങ്ങളും പ്രതിസന്ധികളും ധീരതയോടെ നേരിട്ട അബിഗേല്‍ സാറയും സഹോദരന്‍ ജോനാഥനും സമൂഹത്തിനും പുതു തലമുറയ്ക്കും മാതൃകയാണെന്ന് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാരാമണ്‍ കണ്‍വന്‍ഷന്‍ ആഗോള ഫേസ്ബുക്ക് കൂട്ടായ്മയുടെ ഒത്തു ചേരല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ സുബിന്‍ നീറുംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭാ ആല്‍മായ ട്രസ്റ്റി അല്‍സല്‍ സക്കറിയ കോമാട്ട്, അയിരൂര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍, ഭദ്രാസന ട്രഷറര്‍ അനീഷ് കുന്നപ്പുഴ, ബിനു വി. ഈപ്പന്‍, തോമസ് കോശി, അഭിജിത്ത് പാറയില്‍, ടിജു എം. ജോര്‍ജ്, മെബിന്‍ പുളിമൂട്ടില്‍, ബിനോജ് ചിറയ്ക്കല്‍, ഇവാഞ്ജലിസ്റ്റ് റോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ മാര്‍ത്തോമ്മാ സഭ ആല്‍മായ ട്രസ്റ്റി അല്‍സല്‍ സക്കറിയ കോമാട്ട്, ഭദ്രാസന ട്രഷറര്‍ അനീഷ് കുന്നപ്പുഴ, മോട്ടി ചെറിയാന്‍, പ്രവാസികളായ തോമസ് ചാക്കോ, ബോബി ജേക്കബ്, ഷിക്കാഗോയില്‍ നിന്നുള്ള കണ്‍വന്‍ഷന്‍ ഗായകന്‍ ലിബോയ് വിത്സണ്‍, അന്‍പത് വര്‍ഷം കണ്‍വന്‍ഷനില്‍ വാദ്യഉപകരണം കൈകാര്യം ചെയ്ത അമ്പോറ്റി മാരാമണ്‍ എന്നിവരെ ആദരിച്ചു. അബിഗേല്‍ സാറയ്ക്കും സഹോദരന്‍ ജോനാഥനും ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി. 75-ാം വയസിലേക്ക് പ്രവേശിക്കുന്ന ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയെ മാരാമണ്‍ കണ്‍വന്‍ഷന്‍ ആഗോള ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. അബിഗേല്‍ സാറയ്ക്കും സഹോദരന്‍ ജോനാഥനും ഒപ്പം വട്ടേപ്പം മുറിച്ച് ജന്മദിനം മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആഘോഷിച്ചു. 12 വര്‍ഷം മുന്‍പ് പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെ ആരംഭിച്ചതാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫേസ്ബുക്ക് കൂട്ടായ്മ.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…