ഓട്ടത്തിനിടയില്‍ തീ പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു

0 second read
Comments Off on ഓട്ടത്തിനിടയില്‍ തീ പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു
0

പന്തളം: ഓട്ടത്തിനിടയില്‍ തീ പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. എം.സി. റോഡില്‍ കുരമ്പാലക്കും പറന്തലിനും ഇടയിലാണ് സംഭവം. യാത്രക്കാരായ രാഹുല്‍, അതുല്‍ എന്നിവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. യാത്രയ്ക്കിടെ വാഹനത്തില്‍ നിന്നും പുക ഉയരുന്നതു കണ്ട് നിര്‍ത്തി ഇവര്‍ ഇറങ്ങി മാറിയതിനാല്‍ രക്ഷപ്പെട്ടു. ഇലക്ര്ടിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…