നാരങ്ങാനം ഉപതെരഞ്ഞെടുപ്പ്. വിജയം യു.ഡി.എഫിന്: ബിജെപി കൂടി വിചാരിച്ചാല്‍ ഭരണം തുലാസില്‍ ആകുമോ?

0 second read
Comments Off on നാരങ്ങാനം ഉപതെരഞ്ഞെടുപ്പ്. വിജയം യു.ഡി.എഫിന്: ബിജെപി കൂടി വിചാരിച്ചാല്‍ ഭരണം തുലാസില്‍ ആകുമോ?
0

നാരങ്ങാനം: ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ നടന്ന ഉപതെര തിരഞ്ഞെടുപ്പില്‍ വിജയം യു.ഡി.എഫിന് .ആകെ പോള്‍ ചെയ്ത 919 വോട്ടില്‍ 414 നേടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മലയില്‍ തടത്തില്‍ എം.ആര്‍.രമേശാണ് വിജയിച്ചത്. ഭൂരിപക്ഷം 174 വോട്ട്. 240 വോട്ട് നേടി ബി.ജെ.പി.സ്ഥാനാര്‍ത്ഥി അമ്പിളി ഹരിദാസ് രണ്ടാം സ്ഥാനത്തെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: കലേഷിന് 170 വോട്ട് കിട്ടി.

കഴിഞ്ഞ തവണ മുന്നണി സ്ഥാനാര്‍ത്ഥികളായ ബിജു തുരുത്തിയില്‍ (യു.ഡി.എഫ്) ബിജു.കോരുത് (എല്‍.ഡി.എഫ്) പ്രസാദ് ( ബി.ജെ.പി) എന്നിവരെ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രകാശ് കുമാര്‍ തടത്തിലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.കഴിഞ്ഞ തവണ യുഡിഎഫ് ന് 47 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ കക്ഷി നില
എല്‍.ഡി.എഫ് 6
എല്‍.ഡി.എഫ് (സ്വ) 1
യു ഡി എഫ് 5
ബി.ജെ.പി 2

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കടലിക്കുന്നിലെ അപകടം: നാട്ടുകാരുടെ പ്രതിഷേധം തടയാനെത്തിയ എസ്‌ഐ നാലുകാലിലെന്ന്: ആരോപണം ഉയര്‍ന്നപ്പോള്‍ മുങ്ങി: അന്വേഷണത്തിന് ഉത്തരവിട്ട് എസ്.പി

പന്തളം: കുളനട പൈവഴിക്ക് സമീപം കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത…