അടൂരില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 12 പേര്‍ക്ക് പരുക്ക്

0 second read
Comments Off on അടൂരില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 12 പേര്‍ക്ക് പരുക്ക്
0

അടൂര്‍: കെ.എസ്ആര്‍.ടി.സി ഓര്‍ഡിനറി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാര്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരുക്ക്്. ആദിക്കാട്ട് കുളങ്ങര കുറ്റിയില്‍ വടക്കേതില്‍ അയൂബ്ഖാന്‍ (51), പെരിങ്ങനാട്കൃഷ്ണവിലാസം വീട്ടില്‍ അര്‍ച്ചന (32), മകള്‍ രാജലക്ഷ്മി (12), അടൂര്‍ പുന്നക്കുന്നില്‍ പുത്തന്‍വീട്ടില്‍ വിലാസിനി (60), മുതുകുളം മിത്ര പുരത്ത് തെക്കേ തില്‍ ബാബുക്കുട്ടന്‍ (50) ,പത്തിയൂര്‍, ചെട്ടികുളങ്ങര രേഷ്മാലയത്തില്‍ രാധ (62), മാ ങ്കോട് സുബഹാന മന്‍സിലില്‍ ബദ റുദ്ദീന്‍ (79), അറു കാലിക്കല്‍ ജയ സദനം ആരതി (27) മകന്‍ ഒരു വയസുള്ള ദക്ഷിത്, കറ്റാനം വിളയില്‍ തറയി ല്‍ ശ്രീജിത്ത് (24), ബസ് കണ്ടക്ടര്‍ (പത്തനാപുരം ഡി പ്പോ) കുന്നി ക്കോട്, ആറ്റുരഴി കത്ത് വീട്ടില്‍ സിബിജിത്ത് (51), ബസ് െ്രെഡവര്‍ കലഞ്ഞൂര്‍, മല്ലംകുഴ ,മദനവിലാസം മദനകുമാര്‍ (54) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ട് 3.30ന്കെ.പി റോഡില്‍ ലൈഫ് ലൈന്‍ ആശുപത്രിക്കും ചേന്നമ്പള്ളി ജംഗ്ഷനും മധ്യേ റോഡരുകില്‍ ഇടത്ത് വശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയായിരുന്നു. കായം കുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാ പുരം ഡിപ്പോ യിലെ ബസാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.ഇടിയുടെ ആഘാതത്തില്‍ മരം ബസിനുള്ളിലായി .ബസിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്.

കണ്ണില്‍ ഇരുട്ട് കയറിയതുപോലെ തോന്നിയതായും പിന്നീടൊ ന്നും ഓര്‍മ്മയി ല്ലെന്നും ഡ്രൈവര്‍ മദനകുമാര്‍ പറഞ്ഞു. അടൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എം വേണു,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ നിയാസുദ്ദീന്‍, എ.എസ് അനൂപ്, അജിത്കുമാര്‍ ഫയര്‍ ഓഫീസര്‍മാരായ സന്തോഷ് ജോര്‍ജ്, സാനിഷ്, അഭിജിത്ത്, സുരേഷ്‌കുമാര്‍, രവി, കെഎസ് രാജന്‍ എന്നിവരും രക്ഷാപ്രവര്‍ ത്തനത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…