പത്തനംതിട്ട: പത്രസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വരാന്‍ വൈകിയതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അസഭ്യം പറയുന്നത് ചാനല്‍ കാമറകളിലുടെ ലോകം മുഴുവന്‍ കണ്ടു. അശ്ലീല പരാമര്‍ശത്തിന് സതീശന് അതൃപ്തി ഉണ്ടെങ്കിലും നാട്ടാര്‍ക്ക് മുന്നില്‍ ഇരുവരും ഭായി ഭായി കളിച്ചു നില്‍ക്കുകയാണ്. രണ്ടു പേരും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി ആലപ്പുഴ ജില്ലയില്‍ നിന്ന് ഇന്ന് വൈകിട്ട് പത്തനംതിട്ടയിലേക്ക് എത്തിയിരിക്കുകയാണ്. വൈകിട്ട് ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്ത് സ്വീകരണം. അതിന് ശേഷം പൊതുസമ്മേളനം നടക്കുന്നത് പത്തനംതിട്ടയിലാണ്. ഇതിനായി ഘോഷയാത്രയും ബാന്‍ഡ് മേളവും നിശ്ചലദൃശ്യവുമൊക്കെ ഡിസിസി നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആലുക്കാസ് ജൂവലറിക്ക് മുന്നില്‍ നിന്നും സ്വീകരണ സ്ഥലമായ അബാന്‍ ജങ്ഷനിലേക്കാണ് സ്വീകരിച്ച് ആനയിക്കുന്നത്.
എന്നാല്‍, ഈ സ്വീകരണത്തെയെല്ലാം കടത്തി വെട്ടുന്നതാണ് എസ്എഫ്‌ഐയുടെ പേരില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ഗാന്ധിപ്രതിമക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. മൈ ഡിയര്‍ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്ന് മാത്രമാണ് ബോര്‍ഡിലുള്ളത്്. അശ്ലീലവാക്കുകളുടെ സിംബലും ചേര്‍ത്തിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു. ബോര്‍ഡ് കണ്ട് ചിരിച്ചു മറിയുകയാണ് വഴിയാത്രക്കാര്‍. ആലപ്പുഴയില്‍ സുധാകരന്‍ സതീശനെ അസഭ്യം വിളിച്ച് മണിക്കൂര്‍ ഒന്ന് തികയുന്നതിന് മുന്‍പ് പത്തനംതിട്ടയില്‍ എസ്എഫ്‌ഐയുടെ സതീശനെ സ്വാഗതം ചെയ്തുള്ള ബോര്‍ഡ് പ്രത്യപ്പെട്ടു. ഇതിന് മുന്നില്‍ ഡിസിസിയുടെ സ്വീകരണമൊക്കെ നിഷ്പ്രഭമായി പോയി എന്നാണ് നാട്ടുകാര്‍ പറയുന്നത്. സതീശനെ സ്വീകരിച്ചു കൊണ്ടു പോകുന്ന വഴിക്കാണ് ബോര്‍ഡ് വച്ചിരിക്കുന്നത് എന്നുളളതും ശ്രദ്ധേയമാണ്.