
കട്ടപ്പന: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ചേറ്റുകുഴി ശങ്കരന്‍കാനം കുട്ടന്‍തറപ്പേല്‍ സജോ (29), അണക്കര ചക്കുപ്പള്ളം കരിമാളൂര്‍ അരുണ്‍ (27) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും വണ്ടന്മേട് പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇന്ന് 7 മണിയോടെ ചേറ്റുകുഴി ശങ്കരന്‍കാനം പെട്രോള്‍ ബങ്കിന് സമീപം വാഹനം തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.വണ്ടന്മേട് എസ്.ഐ എബി പി മാത്യു ഡാന്‍സാഫ് ടീം എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.