വഡോദര: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയില്‍ വച്ചായിരുന്നു വിവാഹം. പരമ്ബരാഗത ഗുജറാത്തി രീതിയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.താരം സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും ആരാധകര്‍ വിവാഹ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
കൂടാതെ സംഗീത്, ഹല്‍ദി ചടങ്ങളുകളില്‍ നിന്നുള്ള വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഗുജറാത്ത് സ്വദേശിയായ മേഹ ഡയറ്റീഷനും ന്യൂട്രിഷനിസ്റ്റുമാണ്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് മേഹ. ആരോഗ്യകരമായ ഭക്ഷണത്തേക്കുറിച്ചും മറ്റും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യന്‍ വൈസ് ക്യാപ്ടന് കെഎല്‍ രാഹുലും ബോളിവുഡ് സൂപ്പര്‍താരം സുനില്‍ഷെട്ടിയുടെ മകളുമായ ആദിയ ഷെട്ടിയുമായുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.
അതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ മറ്റൊരു താരംകൂടി വിവാഹിതനാകുന്നത്. വിവാഹത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ന്യൂസീലന്‍ഡിനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് അവധി അനുവദിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബരയില്‍ ഇരുവരും തിരിച്ചെത്തും.