ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം

0 second read
Comments Off on ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം
0

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച് 10 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ട്രാന്‍സ്‌പോര്‍ട് വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, ആന്റ്റോ ആന്റണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, യു പ്രതിഭ എം എല്‍ എ, എം എസ് അരുണ്‍കുമാര്‍ എം എല്‍ എ, ഡോ സുജിത് വിജയന്‍ പിള്ള എം എല്‍ എ, ഡോ എല്‍ അനിതാകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്നിവര്‍ വിവിധ ഡിപ്പാര്ട്‌മെന്റുകള്‍ സമര്‍പ്പിക്കും.

സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പഴകുളം മധു, എ പി ജയന്‍, ബി ജെ പി സ്റ്റേറ്റ് കമ്മിറ്റി അംഗം ടി ആര്‍ അജിത്, എസ് എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പദ്മകുമാര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി എം ഹമീദ്, മേലൂട് അനില്‍കുമാര്‍, അരുണ്‍ തടത്തില്‍, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്, ജില്ല പഞ്ചായത്ത് അംഗം സറീന ദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ പി സന്തോഷ്, പഞ്ചായത്ത് അംഗം ശൈലജ പുഷ്പന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

ലൈഫ് ലൈന്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ എസ് പാപ്പച്ചന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ മാത്യൂസ് ജോണ്‍, സിഇഒ ഡോ ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ സംസാരിക്കും. ഡിറക്ടര്മാരായ ഡെയ്‌സി പാപ്പച്ചന്‍, ഡോ സിറിയക് പാപ്പച്ചന്‍ എന്നിവര്‍ വിശിഷ്ട വ്യക്തികള്‍ക്കു ഉപഹാരം നല്‍കും.

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…