കാണാന്‍ വന്ന കെഎസ്‌യുക്കാരെ തെരഞ്ഞുപിടിച്ച് തല്ലി: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം

0 second read
Comments Off on കാണാന്‍ വന്ന കെഎസ്‌യുക്കാരെ തെരഞ്ഞുപിടിച്ച് തല്ലി: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം
0

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ കെഎസ് യു പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാരായ സംഘാടക സമിതിക്കാര്‍ തെര ഞ്ഞുപിടിച്ച് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.

എസ്എഫ്‌ഐക്കാര്‍ തല്ലിച്ചതച്ച രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശ്രീജിത്ത് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം അരങ്ങേറിയത്. മര്‍ദ്ദനം നോക്കി നിന്ന പൊലീസ്, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്നാണ് ചോദിച്ചതെന്നും കെഎസ് യു പ്രവര്‍ത്തകര്‍ പറയുന്നു.

കെഎസ് യു ഭരിക്കുന്ന കോളജുകളിലെയും കെ എസ് യു അനുഭാവമുള്ള വിദ്യാര്‍ത്ഥികളും മത്സരിക്കാനെത്തുമ്‌ബോള്‍ വ്യാപകമായി മര്‍ദ്ദിക്കുന്നുവെന്നാണ് ആരോപണം. ജീവനു സംരക്ഷണം കിട്ടിയതിന് ശേഷ മാത്രം മത്സരം നടത്തിയാല്‍ മതിയെന്ന് മുദ്രാവാക്യം മുഴക്കി കെ എസ് യു പ്രവര്‍ത്തകര്‍ വേദിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് ഇവരെ തടഞ്ഞു.

ഇതിനിടെ എസ്എഫ്‌ഐക്കാര്‍ സ്ഥലത്തെത്തുകയും കെഎസ് യു പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. മത്സരം തടസ്സപ്പെടുത്താന്‍ കെഎസ് യു ശ്രമിക്കുകയാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇതിനിടെ കലോത്സവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും, മത്സരം പുനരാരംഭിക്കണമെന്നും മത്സരാര്‍ത്ഥികളായ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…