ചീറ്റ ഗാമിനി പെറ്റു: അഞ്ചു കുഞ്ഞുങ്ങള്‍: സൂതികാഗൃഹം കുനോ ദേശീയ ഉദ്യാനം

0 second read
Comments Off on ചീറ്റ ഗാമിനി പെറ്റു: അഞ്ചു കുഞ്ഞുങ്ങള്‍: സൂതികാഗൃഹം കുനോ ദേശീയ ഉദ്യാനം
0

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ കുനോ ദേശീയോദ്യാനത്തില്‍ 5 ചീറ്റകള്‍ പിറന്നു. കുനോ ദേശീയോദ്യാനത്തിലെ ഗാമിനി എന്ന പെണ്‍ ചീറ്റയാണ് 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്.

വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. പുതിയ ചീറ്റകള്‍ കൂടി പിറന്നതോടെ ഇന്ത്യയില്‍ ജനിച്ച ആകെ ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി. ദക്ഷിണാഫ്രിക്കയിലെ ത്സ്വുലു കലഹാരി റിസർവ് വനത്തില്‍ നിന്നാണ് ഗാമിനി അടക്കമുള്ള ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളുടെ ആദ്യ പ്രസവും ഇന്ത്യൻ മണ്ണിലെ നാലാമത്തെ പ്രസവവുമാണ് ഇത്. നമീബിയയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ജ്വാലയ്‌ക്ക് രണ്ട് കുഞ്ഞുങ്ങളും ആശയ്‌ക്ക് ഒരു കുട്ടിയുമാണ് ജനിച്ചത്. 2023 മാർച്ചിലാണ് ജ്വാലയുടെ ആദ്യ പ്രസവം നടന്നത്. അതില്‍ നാല് കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാല്‍, നാല് കുട്ടികളില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു. അതില്‍ രണ്ട് ചീറ്റ കുഞ്ഞുങ്ങള്‍ ചൂടും നിർജ്ജലീകരണവും കാരണമാണ് മരണത്തിന് കീഴടങ്ങിയത്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…