വൈദ്യുതി പോസ്റ്റില്‍ പൊലീസ് വാഹനം ഇടിച്ച് എസ്.ഐക്ക് പരുക്ക്

0 second read
Comments Off on വൈദ്യുതി പോസ്റ്റില്‍ പൊലീസ് വാഹനം ഇടിച്ച് എസ്.ഐക്ക് പരുക്ക്
0

തേനി: വൈദ്യുതി പോസ്റ്റില്‍ പൊലീസ് ജീപ്പ് ഇടിച്ച് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരുക്കേറ്റു. തേനി ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ വേല്‍മുരുകനാണ് പരിക്കേറ്റത്. തേനിപെരിയകുളം ബൈപാസ് റോഡിന് സമീപമായിരുന്നു അപകടം.

ഇടവഴിയില്‍ നിന്നും സിഗ്‌നല്‍ നല്‍കാതെ റോഡിലേക്ക് പ്രവേശിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചപ്പോള്‍ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ സീറ്റിലുണ്ടായിരുന്ന എസ് ഐക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ തേനി പൊലീസ് കേസെടുത്തു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…