കോഴഞ്ചേരി: കൊറിയര്‍ സര്‍വീസിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംബന്ധിച്ച പരാതിയില്‍ മൂന്നു കേസുകള്‍ ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്തു. കൊറിയര്‍ സര്‍വീസ് സംബന്ധിച്ച ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിക്ക് 14.50 ലക്ഷം രൂപ, ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കോഴഞ്ചേരി സ്വദേശിയായ യുവാവിന് 46 ലക്ഷം രൂപ, ആറന്മുള സ്വദേശിക്ക് 10.50 ലക്ഷം രൂപ എന്നിങ്ങനെ നഷ്ടപ്പെട്ടുവെന്ന പരാതികളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആറന്മുള സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് ഓണ്‍ ലൈന്‍ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെഡെക്‌സ് കൊറിയര്‍ സര്‍വീസില്‍ നിന്നാണെന്ന പേരില്‍ വിളിച്ചാണ് തട്ടിപ്പു തുടങ്ങുന്നത്. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമാണ് വിളിക്കുന്നയാള്‍ പറയുന്നത്. ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ എന്ന പേരില്‍ ഫോണ്‍ എന്‍.ഐ.എയിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നുവെന്നും പറയും. പിന്നെ മറ്റൊരാള്‍ സംസാരിക്കും. ന്നതോടെ മറ്റൊരാള്‍ സംസാരിക്കുന്നു.
പാഴ്‌സലിനുള്ളില്‍ എംഡിഎംഎയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍
കാര്‍ഡുകളുമൊക്കെയുണ്ടെന്നും നിങ്ങള്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയും. വിശ്വാസം ഉറപ്പിക്കുന്നതിന് പോലീസ് ഓഫീസര്‍ എന്നു തെളിയിക്കുന്ന വ്യാജ ഐ.ഡി. കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ തുടങ്ങിയവ അയച്ചു തരും. ഐ.ഡി. കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റ് മുഖേനെ പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു.
തുടര്‍ന്ന്, നിങ്ങളുടെ സമ്പാദ്യ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഓഫീസറെന്ന വ്യാജേെന തട്ടിപ്പുകാരന്‍ ആവശ്യപ്പെടും. സാമ്പത്തിക സ്ഥിതി മനസിലാക്കുന്ന വ്യാജ ഓഫീസര്‍ നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് അയച്ചു നല്‍കണമെന്ന് ആവശ്യപ്പെടം. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായി അവര്‍ അയച്ചു നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം മുഴുവന്‍ കൈമാറുന്നു. തുടര്‍ന്ന്
ഇവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെ
വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും ആറന്മുള ഇന്‍സ്‌പെക്ടര്‍ സി കെ മനോജ് പറഞ്ഞു.
ടെലഗ്രാം ഗ്രൂപ്പ് വഴി ആളുകളെ ചേര്‍ത്ത് ക്രിപ്‌റ്റോ കറന്‍സി / അമേരിക്കന്‍
ഡിജിറ്റല്‍ കറന്‍സി തുടങ്ങിയവയില്‍ നിക്ഷേപം നടത്തി വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ 46 ലക്ഷം രൂപ നഷ്ടപ്പെട്ടകോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം തുടങ്ങി. ഇത്തരത്തില്‍ 10.5 ലക്ഷം രൂപ നഷ്ടപ്പെട്ട ആറന്മുള സ്വദേശിയുടെ മറ്റൊരു പരാതിയില്‍ കൂടി അനേ്വഷണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു.