സര്‍വേ നമ്പര്‍ ക്രമപ്പെടുത്താന്‍ പതിനായിരം രൂപ കൈക്കൂലി: താലൂക്ക് ഓഫീസ് അറ്റന്‍ഡറെ ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് വിജിലന്‍സ് കോടതി

0 second read
Comments Off on സര്‍വേ നമ്പര്‍ ക്രമപ്പെടുത്താന്‍ പതിനായിരം രൂപ കൈക്കൂലി: താലൂക്ക് ഓഫീസ് അറ്റന്‍ഡറെ ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് വിജിലന്‍സ് കോടതി
0

പത്തനംതിട്ട: സര്‍വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ താലൂക്ക് ഓഫീസിലെ മുന്‍ അറ്റന്‍ഡറെ വിജിലന്‍സ് കോടതി ഏഴു വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവല്ല താലൂക്ക് ഓഫീസ് അറ്റന്‍ഡറായിരുന്ന പി. വിന്‍സിയെ ആണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സര്‍വേ നമ്പര്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് കൈക്കൂലി വാങ്ങിയതിന് 2014 നവംബര്‍ 18 നാണ് വിജിലന്‍സിന്റെ പിടിയിലായത്. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പി ആയിരുന്ന എം.എന്‍. രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് വകുപ്പുകളിലായി നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും മൂന്ന് വര്‍ഷം കഠിനതടവും 20,000 രൂപയും ഉള്‍പ്പെടെ ആകെ 7 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു.

ഡിവൈ.എസ്.പിമാരായിരുന്ന എം.എന്‍. രമേശ്, പി.ടി. രാധാകൃഷ്ണപിള്ള, ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. ബൈജുകുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്.
പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ എല്‍.ആര്‍.
രഞ്ജിത് കുമാര്‍ ഹാജരായി.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…