നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് തകര്‍ന്നു: അധ്യാപികയ്ക്ക് പരുക്ക്

1 second read
Comments Off on നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് തകര്‍ന്നു: അധ്യാപികയ്ക്ക് പരുക്ക്
0

കോന്നി: നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി ബസിലിടിച്ച് അധ്യാപികയ്ക്ക് പരുക്കേറ്റു. കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിലെ അധ്യാപിക കുളത്തുമണ്‍ സ്വദേശിനി ബിന്ദുവിനാണ് പരുക്കേറ്റത്.

രാത്രി 7.30 ഓടെ ചൈനാ മുക്ക് ജങ്ഷനിലാണ് അപകടം. കോന്നിയില്‍ നിന്നും കൂടല്‍ ഭാഗത്തേക്ക് ബിന്ദു ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിടുകയും എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗത്ത് കാര്‍ ഇടിക്കുകയുമായിരുന്നു.പരിക്കേറ്റ ബിന്ദുവിനെ എലിയറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…