പത്തനംതിട്ട ജനറല്‍ ആശുപത്രി: ജില്ലാ പഞ്ചായത്തിന് കമ്മറ്റി രൂപീകരിക്കാം

0 second read
Comments Off on പത്തനംതിട്ട ജനറല്‍ ആശുപത്രി: ജില്ലാ പഞ്ചായത്തിന് കമ്മറ്റി രൂപീകരിക്കാം
0

പത്തനംതിട്ട: ജനറല്‍ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നല്‍കി പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും നിര്‍ദേശം നല്‍കി. നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പുതിയ കമ്മിറ്റി നിലവില്‍ വന്നാല്‍ ആശുപത്രിയുടെ ഭരണ നിര്‍വഹണ ചുമതല ഈ കമ്മിറ്റിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

ജനറല്‍ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കിയതിനെതിരെ നഗരസഭ പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ജനറല്‍ ആശുപത്രി ഭരണം ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കിയതെന്ന് എല്‍.ഡി.എഫ് ഭരിക്കുന്ന നഗര സഭയിലെ അംഗങ്ങളും ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം എല്‍.ഡി.എഫ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ശില പാകല്‍ ചടങ്ങില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു. ഇതിന് ശേഷമാണ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…