പത്തനംതിട്ട: അമ്പത് വയസ്സ് പ്രായം തോന്നിക്കുന്നതും കറുത്തുമെലിഞ്ഞ ശരീര പ്രകൃതിയുള്ളതും വലതുകൈത്തണ്ടയുടെ അകവശം പച്ച കുത്തിയിട്ടുള്ളതും 170 സെ.മി ഉയരമുള്ളതും വെള്ളയില്‍ നീല നിറത്തോടു കൂടിയ കൈലി ധരിച്ചിട്ടുള്ളതുമായ പുരുഷന്റെ അജ്ഞാതമൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരുന്നു.
കഴിഞ്ഞ 16 ന് വൈകിട്ട് ആറരയോടെ ശാരീരിക സുഖമില്ലാതെ അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചിരുന്നതും, സ്ഥിതി മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നതുമാണ്. എന്നാല്‍ മരണപ്പെടുകയായിരുന്നു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ഇയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ പറയുന്ന ഏതെങ്കിലും നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ 9497987050
എസ് ഐ 9497980247
അടൂര്‍ പോലീസ് സ്റ്റേഷന് 9497908340