കൊടുമണ്‍:തൂങ്ങി മരിച്ച സുഹൃത്തിന്റെ ചരമ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുക്കാന്‍ വന്ന യുവാവ് സ്വന്തം വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍. പന്തളം തെക്കേക്കര മാമൂട് ചെന്നായ്ക്കുന്ന് കോളനിയില്‍ തെങ്ങുവിള വീട്ടില്‍ രാജേന്ദ്രന്റെ മകന് ഉണ്ണീസ് (25) ആണ് മരിച്ചത്. സ്വന്തം വീടിന്റെ പിന്നിലെ മരത്തിലാണ് മൃതദേഹം കണ്ടത്. പന്തല്‍ പണിക്കാരനായിരുന്നു. കൊട്ടാരക്കരയില്‍ പണിക്ക് പോയിരുന്ന ഉണ്ണീസ്, കഴിഞ്ഞവര്‍ഷം ചെന്നായക്കുന്നു കോളനിയില്‍ തൂങ്ങിമ രിച്ച അജയന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വന്നതാണ്. ഇന്നലെ ആയിരുന്നു ചരമവാര്‍ഷിക ദിനം. ഉണ്ണീസ് അവിവാഹിതനാണ്. കൊടുമണ്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.