
പത്തനംതിട്ട: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ സി പി എം ലോക്കല്‍ കമ്മറ്റി അംഗത്തിന് പരുക്ക്. വടശേരിക്കര ബൗണ്ടറി ചെമ്പരത്തി മൂട്ടില്‍ മജീഷി (40) നാണ് പരുക്കേറ്റത്.വടശ്ശേരിക്കര ബൗണ്ടറിയില്‍ ഇന്നലെ രാത്രി 10 നാണ് കാട്ടാന ജനവാസ മേ
മേഖലയില്‍ ഇറങ്ങിയത്.
പ്രദേശവാസികളെ ആക്രമിക്കാന്‍ ചെല്ലുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തതോടെ സ്ഥലവാസികള്‍ എല്ലാവരും കൂടി കാട്ടാനയെ ഓടിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് ആക്രമിച്ചത്. പരുക്ക് ഗുരുതരമല്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജീഷ് സി പി എം വടശേരിക്കര ലോക്കല്‍ കമ്മറ്റി അംഗമാണ്.