തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കൊല്ലത്ത് കല്ലേറ്: ചില്ലിന് വിള്ളല്‍

0 second read
Comments Off on തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കൊല്ലത്ത് കല്ലേറ്: ചില്ലിന് വിള്ളല്‍
0

കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ചില്ലില്‍ വിള്ളല്‍ ഉണ്ടായി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകുന്നേരം 4:05 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 4:50 ഓടെ കൊല്ലത്തു എത്തുന്ന ട്രെയിന്‍ ഇരവിപുരം പിന്നിടുമ്‌ബോഴാണ് കല്ലേറുണ്ടായത്. കൊല്ലത്തെത്തിയ ശേഷം റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. യാത്ര തുടരുന്നതിനു തടസങ്ങളില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ മംഗലാപുരത്തേക്ക് യാത്ര തുടര്‍ന്നു.

നേരത്തെയും വിവിധയിടങ്ങളില്‍ വന്ദേഭാരത്തിനു നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആദ്യം കല്ലേറുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അറസ്റ്റില്‍ ആയിരുന്നു. കണ്ണൂരില്‍ വെച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലേറുണ്ടായി.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…