
അടൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ വയോധികന്‍ മരിച്ചു. മുന്നാളം അംബിക സദനത്തില്‍ വി.സി.രമേശന്‍ ( അനി ,58) ആണ് മരിച്ചത്. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും. ഞായറാഴ്ച്ച വൈകിട്ട് മുന്നേ മുക്കാലിന് അടൂര്‍ ശാസ്താംകോട്ട റോഡില്‍ മണക്കാല ജംഗ്ഷനിലെ മില്ലിനടുത്തായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള്‍ കേരള ആട്ടോമൊബൈല്‍ എംപ്ലോയിസ് യൂണിയന്‍ (എ.കെ.എ.ഇ.യു) സ്ഥാപക നേതാവും സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: ജയശ്രീ.