
അടൂര്‍: കടമ്പനാട്ട് രണ്ടുപേരെ കാട്ടുപന്നി ആക്രമിച്ചു. ഒരാളുടെ നില ഒരുതരം. കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോണ്‍സണ്‍, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പതിനായിരുന്നു ആക്രമണം. ഇവര്‍ കൃഷി സ്ഥലത്തേക്ക് പോകുമ്പോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.ഒരാളെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജിലും, മറ്റൊരാള്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.