42 വര്‍ഷം കഴിഞ്ഞിട്ടും കാലം മായ്ക്കാത്ത ചുവരെഴുത്ത്: കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപത്തെ കെട്ടിടത്തിന്റെ ചുമരിലുള്ള കുതിരയും ചുറ്റിക അരിവാള്‍ നക്ഷത്രവും

0 second read
Comments Off on 42 വര്‍ഷം കഴിഞ്ഞിട്ടും കാലം മായ്ക്കാത്ത ചുവരെഴുത്ത്: കമ്പംമെട്ട് ചെക്ക് പോസ്റ്റിന് സമീപത്തെ കെട്ടിടത്തിന്റെ ചുമരിലുള്ള കുതിരയും ചുറ്റിക അരിവാള്‍ നക്ഷത്രവും
0

ഇടുക്കി: തേച്ചാലും ഉരച്ചാലും മായാതെ നില്ക്കുന്ന ചില തിരഞ്ഞെടുപ്പുകാല കാഴ്ചകളുണ്ട്. ചുവരെഴുത്തുകള്‍ അത്തരത്തിലുള്ളതാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ളതാകുമ്പോള്‍ അതില്‍ ഒട്ടേറെ കൗതുകങ്ങള്‍ ഉണ്ടാകും. ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കമ്പംമെട്ട് ചെക്ക് പോസ്റ്റിനുസമീപം പതിറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍ക്കാര്‍ കെട്ടിടത്തിലുള്ളത് അത്തരമൊരു ചുമരെഴുത്താണ്. 1982ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വലത് ഇടത് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ളതാണ് ഇവിടുത്തെ ചുവരെഴുത്ത്.

കാലം ഏറെ കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല ചുവരെഴുത്തും ചിഹ്നങ്ങളും. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ വി.ടി.സെബാസ്റ്റ്യന്റെ തെരഞ്ഞടുപ്പ് ചിഹ്നമായ കുതിര, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിന്റെ എം. ജിനദേവന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയും ഇതോടൊപ്പമുള്ള ചുവരെഴുത്തുമാണ് കാല്‍ നുറ്റാണ്ടിലേറെ പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്നത്.

സാധാരണ കരിങ്കല്‍ ചുമരില്‍ കുമ്മായംപൂശി നീലം കലക്കി വരച്ചിട്ടുള്ള ചിഹ്നങ്ങളും എഴുത്തുകളും ഇപ്പോഴും മായാതെ നിലനില്‍ക്കുന്നത് പുതുകാലഘട്ടത്തില്‍ തിരഞ്ഞെടുപ്പുകാലത്തെങ്കിലും കൗതുക കാഴ്ചയാണ്. അന്ന് മത്സരരംഗത്തുണ്ടായിരുന്ന ഇരുമുന്നണിയുടെ നേതാക്കന്‍മാരും മണ്‍മറഞ്ഞെങ്കിലും മായാതെ നില്ക്കുന്ന ചുവരെഴുത്ത് അവരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതുകൂടിയായി മാറിയിരിക്കുന്നു. കമ്പംമെട്ടുള്ള പഴകിയ കെട്ടിത്തില്‍ പുതിയ ചുവരെഴുത്തിന് സാധ്യതയില്ലാത്തതിനാല്‍ കുതിരയും അരിവാള്‍ ചുറ്റികയുമൊക്കെ ഇനിയും ഏറെക്കാലം ഇവിടെ മായാതെ നിന്നേക്കാം.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…