കര്‍ണാടക: ശിവമൊഗയില്‍ ബിജെപിയ്‌ക്കെതിരെ മത്സരിക്കാനൊരുങ്ങി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ.
ശിവമൊഗ്ഗയില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. മകന്‍ കെ.ഇ.കാന്തേഷിന് ഹാവേരി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ ഈശ്വരപ്പയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പിന്നീട് കാണാന്‍ അനുവദിക്കാതെ അവസാനനിമിഷം കൂടിക്കാഴ്ച റദ്ദാക്കി എന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.
ബിജെപി യെഡിയൂരപ്പയുടെയും 2 മക്കളുടെയും നിയന്ത്രണത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി, ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ എക്കാലത്തും അനുസരിച്ചിട്ടേയുള്ളൂ. പക്ഷേ, ഈ അനീതി തുടരുന്നത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും ബിജെപി നേതൃത്വത്തിന് തന്റെ വിജയം കൊണ്ടു മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കുറുബ’ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ളയാളാണ് ഈശ്വരപ്പ.
12ന് പത്രിക നല്‍കും.