നഴ്‌സിങ്ങ് ഓഫീസര്‍ക്കെതിരെയുള്ള നടപടി ഡി എം ഇയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍: വീണ ജോര്‍ജ്

0 second read
Comments Off on നഴ്‌സിങ്ങ് ഓഫീസര്‍ക്കെതിരെയുള്ള നടപടി ഡി എം ഇയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍: വീണ ജോര്‍ജ്
0

തിരുവല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് ഓഫീസര്‍ക്കെതിരെയുള്ള നടപടി ഡി എം ഇയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്:

ഡിഎം ഈ യുടെ റിപ്പോര്‍ട്ടില്‍ അനിതയുടെ വീഴ്ച്ച വ്യക്തമാണ്. അനിത ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് വീഴ്ച്ച ഉണ്ടായത്. ഇവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ മറ്റൊരു പ്രവൃത്തി കൊണ്ടും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കാര്യങ്ങള്‍ ഹൈകോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം ‘ കോടതി പറയുന്നതുപോലെ നടപടി സ്വീകരിക്കും.
വീഴ്ച്ച വരുത്തിയ മറ്റുള്ളവര്‍ക്കെതിരെയും നടപടി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഒരാളെപ്പോലും നടപടിയില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അതിക്രമത്തിന് ഇരയായ ആളെ ആര്‍ക്കും കയറി ചെല്ലാവുന്ന ഇടത്ത് പാര്‍പ്പിക്കരുതായിരുന്നു. അതിജീവിതക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും അതിന്റെ ഭാഗമായാണ് നടപടി എന്നും വീണാ ജോര്‍ജ് തിരുവല്ലയില്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…