മെഴുവേലി: അറുപതടി നീളത്തിലും പന്ത്രണ്ടടി വീതിയിലും ‘വാട്ടര്‍ മെട്രോ ‘ ചിത്രം വരച്ച് അതില്‍ ചുവരെഴുതി എല്‍. ഡി. എഫ് പ്രചരണതന്ത്രം. കാരി ത്തോട്ട, എസ്. എന്‍. വിദ്യാപീഠത്തിന് എതിര്‍ വശമുള്ള മതിലിലാണ് ചിത്രം വരച്ചത്. ചാനലുകളില്‍ മിന്നിത്തിളങ്ങുന്ന മിമിക്രി താരം അനില്‍ ഇലവുംതിട്ടയുടെ നേതൃത്വത്തില്‍ നാല് ആര്‍ട്ടിസ്റ്റുകള്‍ നാലു ദിവസമായി പണി പ്പെട്ടാണ് വരയുടെ അവസാന മിനുക്ക് പണിയില്‍ എത്തി നില്‍ക്കുന്നത്. രാജൂസ് കുളനട, കുമ്പഴ സ്വദേശി സ്മൃതി ബിജു, അര്‍ജുന്‍ എന്നീ ആര്‍ട്ടിസ്റ്റുകളാണ് അനിലിന് ഒപ്പം വരയില്‍ പങ്കാളികളായിട്ടുള്ളത്. കൊച്ചി വാട്ടര്‍ മെട്രോയെന്ന സര്‍ക്കാര്‍ നേട്ടം ഗ്രാമീണ തലങ്ങളില്‍ എത്തിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. വാട്ടര്‍ മെട്രോയുടെ ചിത്രത്തിന്റെ ഡോ. തോമസ് ഐസക്കിന്റെ ചിഹ്നവും പേരും രേഖപ്പെടുത്തിയാണ് വോട്ട് അഭ്യര്‍ഥന നടത്തിയിട്ടുള്ളത്. സിപിഎം മെഴുവേലി ലോക്കല്‍ സെക്രട്ടറി വിശ്വഭരനാണ് ഈ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.