ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കാവല്ലി അന്തരിച്ചു

1 second read
Comments Off on ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കാവല്ലി അന്തരിച്ചു
0

റോം: ലോകപ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കാവല്ലി ( 83 ) അന്തരിച്ചു. വെള്ളിയാഴ്ച ഫ്‌ളോറന്‍സിലെ വസതിയില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോകമെമ്ബാടുമുള്ള സെലിബ്രിറ്റികളുടെ ആരാധനാപാത്രമായ ഇദ്ദേഹത്തിന്റെ ആനിമല്‍ – പ്രിന്റഡ് ഡിസൈനുകള്‍ ഏറെ പ്രശസ്തമാണ്. തിളക്കമേറിയ നിറങ്ങളും പാച്ച്വര്‍ക്ക് ഇഫക്ടുകളും കാവല്ലിയുടെ ഡിസൈനുകളില്‍ പ്രതിഫലിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നിരുന്നു. 1940ല്‍ ഫ്‌ലോറന്‍സില്‍ ജനിച്ച അദ്ദേഹം 1970കളിലാണ് സ്വന്തം വസ്ത്ര ലേബല്‍ സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കാവല്ലിയ്ക്കും പങ്കാളിയും സ്വീഡിഷ് നടിയുമായ സാന്‍ഡ്ര നില്‍സണും ജോര്‍ജിയോ എന്ന മകന്‍ പിറന്നത്. മുമ്ബ് രണ്ട് തവണ വിവാഹിതനായ കാവല്ലിയ്ക്ക് ഈ ബന്ധങ്ങളില്‍ അഞ്ച് മക്കളുമുണ്ട്.

 

 

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…