അജോ കുറ്റിക്കന്‍
കോട്ടയം: ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താനുള്ള നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊച്ചിയിലെ പ്രശസ്തമായ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐടി പാര്‍ക്കുകളിലെ ജീവനക്കാരികളും സാത്താന്‍ സേവയ്ക്കവേണ്ടി വന്‍ കാംപെയിനാണ് നടത്തുന്നതെന്ന വിവരങ്ങളായിരുന്നു പുറത്തു വന്നത്.
കൊച്ചി കേന്ദ്രികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായതോടെ പുറത്തേയ്ക്ക് സംഘം ചേരല്‍ വ്യാപിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന് പൊലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്. കൗമാരക്കാരികളാണ് കേരളത്തിലെ സാത്താന്‍ സേവക്കാരുടെ നേതാക്കളെന്നും വിവരമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളും നിലവിലുണ്ട്. അവയും ഇവര്‍തന്നെയാണ് നിയന്ത്രിക്കുന്നതും പുതിയ ആളുകളെ ചേര്‍ക്കുന്നതും.ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നുവെന്നും പറയപ്പെടുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് അഡ്മിന്‍ ഗ്രൂപ്പുകളും നിലവിലുണ്ട്.സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ട് സംഘത്തില്‍.
സാത്താന്‍ ആരാധക സംഘത്തില്‍ ചേരാന്‍ കടമ്പകള്‍ ഏറെയാണ്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നല്‍കൂ. ദൈവവുമായുള്ള പോരില്‍ പറുദീസ നഷ്ടപ്പെട്ട സാത്താന്‍ എന്ന തിരസ്‌കൃത മാലാഖ പറുദീസ തിരിച്ചു പിടിക്കാനുള്ള വ്യാമോഹത്തില്‍ ഭൂമിയിലെ മനുഷ്യരെ കൂട്ടു പിടിച്ച് ഇന്നും വലിയ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇവര്‍ പിന്തുടരുന്ന വിശ്വാസം. സാത്താനെ പ്രീണിപ്പിക്കാന്‍ പ്രത്യേക ദിവസങ്ങളിലെ രാത്രിയില്‍ രക്തവും മദ്യവും അര്‍പ്പിച്ചാണ് ഇവരുടെ ദുഷ്‌കര്‍മ്മങ്ങള്‍.
ഇടുക്കിയിലുമുണ്ട് സാത്താന്‍ സേവക്കാര്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുങ്കണ്ടം പൊലീസ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് സാത്താന്‍ ആരാധകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.
തേക്കടി,മൂന്നാര്‍,അടിമാലി, തൊടുപുഴ,കട്ടപ്പന,നെടുങ്കണ്ടം പ്രദേശങ്ങളിലായിരുന്നു സാത്താന്‍ ആരാധനകള്‍ നടന്നിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന് സമീപമുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ കുരിശുപള്ളിയില്‍ കരി ഉപയോഗിച്ച് പ്രത്യേക ചിഹ്നങ്ങള്‍ വരച്ചതായി കാണപ്പെട്ടിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ സാത്താന്‍ ആരാധക സംഘമാണെന്ന് കണ്ടെത്തിയിരുന്നു.
(തുടരും)