ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരന് മര്‍ദനം: എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍

0 second read
Comments Off on ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരന് മര്‍ദനം: എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍
0

തിരുവല്ല: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ മര്‍ദ്ദിച്ച എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല െ്രെകംബ്രാഞ്ച് സ്‌റ്റേഷനിലെ എഎസ്‌ഐയുടെ ഭര്‍ത്താവ് മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തര്‍ (53 ) ആണ് അറസ്റ്റിലായത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ അഖിലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മുത്തൂര്‍ ജങ്ഷനിലായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ നസീര്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നസീറിനെ വീടിന് സമീപത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

പിടിയിലായ നസീര്‍ തിരുവല്ല ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …