പത്തനംതിട്ടയില്‍ ഒന്നരലക്ഷം തട്ടിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങി: എറണാകുളത്ത് ചെന്ന് നടത്തിയത് കോടികളുടെ തട്ടിപ്പ്: യുവതി അറസ്റ്റില്‍

0 second read
Comments Off on പത്തനംതിട്ടയില്‍ ഒന്നരലക്ഷം തട്ടിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങി: എറണാകുളത്ത് ചെന്ന് നടത്തിയത് കോടികളുടെ തട്ടിപ്പ്: യുവതി അറസ്റ്റില്‍
0

പത്തനംതിട്ട: തട്ടിപ്പു കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ താമസിച്ചിരുന്ന രേഖ പി. ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നുംഅറസ്റ്റ് ചെയ്തത്. നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. 2013 ല്‍ ഇലന്തൂര്‍ സ്വദേശിനിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത ശേഷം കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടി കോടതി സ്വീകരിച്ചു വരുമ്പോഴാണ് എറണാകുളത്ത് താമസിച്ചു ഇവര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവര്‍ രേഖ. പി, രേഖ എന്നീ പേരുകളില്‍ മുന്‍പും വിവിധ സ്ഥലങ്ങളില്‍ താമസിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. രണ്ടു വര്‍ഷമായി എറണാകുളത്തെ ഫ്‌ളാറ്റിലാണ് താമസം.

ഇന്‍ഫോ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു രണ്ടരക്കോടിയോളം രൂപ ആളുകളില്‍ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറന്മുള പോലീസ് സേ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജയന്‍, റസീന, മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്നും പിടികൂടിയത്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Comments are closed.

Check Also

നിരവധി കഞ്ചാവു കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍

പത്തനംതിട്ട: നിരവധി കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍. പഴകുളം മലഞ്ചെരുവില…