വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു: മുഖത്ത് ഗുരുതപരുക്ക്: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി

0 second read
Comments Off on വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു: മുഖത്ത് ഗുരുതപരുക്ക്: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി
0

പന്തളം: വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി. കൈപ്പുഴ ശ്രേയസില്‍ ചന്ദ്രമണിക്കും (64) മകന്‍ കെ.വിവേകിന്റെ മകന്‍ ഋത്വിക്കിനുമാണ് (രണ്ടര) പരുക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. അടുക്കള മുറ്റത്തു നില്‍ക്കുമ്പോഴാണു പറമ്പില്‍ നിന്നെത്തിയ തെരുവുനായ ഋത്വിക്കിനെ ആക്രമിക്കുന്നത്. രക്ഷിക്കാന്‍ ചെന്നപ്പോള്‍ ചന്ദ്രമണിയെയും ആക്രമിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു വാക്‌സിനേഷന്‍ എടുത്ത ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. യാത്രാസൗകര്യം കണക്കിലെടുത്തു ബന്ധുക്കള്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനു മുറിവുള്ളതായി ശ്രദ്ധയില്‍ പെട്ടതോടെ ചന്ദ്രമണിക്കും ഇവിടെ വച്ചു പ്രതിരോധ വാക്‌സിന്‍ നല്‍കി. കുട്ടിയുടെ പരുക്ക് ഭേദമാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി വിവേക് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…