കമ്പം (തമിഴ്നാട്): കേരളത്തില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്കേരള അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളായ ബോഡിമെട്ട്, കുമളി, കമ്പംമെട്ട് എന്നിവിടങ്ങളിലാണ് പരിശോധന.ക്വാറന്റൈന് ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ സാനിറ്റൈസേഷന്‍ നടത്തിയ ശേഷമാണ് കടത്തിവിടുന്നത്.അതേസമയം, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ബ്രോയിലര്‍ കോഴി, മുട്ട, കന്നുകാലി എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തടസ്സമില്ലാതെ പോകുന്നുണ്ട്.