വെണ്മണി: കുടുംബകലഹത്തെ തുടര്‍ന്ന് പ്രവാസി മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ വെട്ടിക്കൊന്നു തൂങ്ങി മരിച്ചു. പുന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയില്‍ ശ്രുതി നിലയത്തില്‍ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. രാവിലെ ഏഴോടെയാണു സംഭവം. കുടുംബകലഹമാണു കാരണമെന്നു പൊലീസ് പറഞ്ഞു.
പ്രവാസിയായ ഷാജി ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. മകളെ വിവാഹം കഴിച്ച് അയച്ചു. ഇവര്‍ ദുബായിലാണ്. മകന് എംബിഎ വിദ്യാര്‍ഥിയാണ്. രണ്ടു പേരും വീട്ടിലുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. ഇവരെ മുറികളില്‍ പൂട്ടിയിട്ട ശേഷം മുറിയ്ക്കുള്ളിലിട്ടാണ് ദീപ്തിയെ ഷാജി വെട്ടിയത്. മാരകമായി മുറിവേറ്റ ദീപ്തി വീടിന് വെളിയില്‍ കിടക്കുകയായിരുന്നു. നാട്ടുകാര്‍ എത്തി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്നാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. വെണ്മണി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.