ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്‌റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു: സര്‍ക്കാരിന് തിരിച്ചടി

0 second read
Comments Off on ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്‌റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു: സര്‍ക്കാരിന് തിരിച്ചടി
0

കൊച്ചി: നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് വേണ്ടി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് തര്‍ക്ക ഭൂമിയാക്കി കാണിച്ചു കൊണ്ട് ഏറ്റെടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി സെക്ഷന്‍ 11 വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്.

എസ്‌റ്റേറ്റിന് ചുറ്റുമുള്ള ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും എസ്‌റ്റേറ്റില്‍ എത്തിയപ്പോള്‍ കേസിലുള്ള ഭൂമി എന്ന പേരില്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തുകയുമായിരുന്നു. ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു കൊണ്ടാണ് ബിലീവേഴ്‌സ് ചര്‍ച്ച് കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്നിട്ടുള്ള സ്‌റ്റേ ഉത്തരവ് സര്‍ക്കാരിനും എല്‍ഡിഎഫിനും തിരിച്ചടിയാണ്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

തിരുവല്ല റവന്യൂ ടവര്‍ പരിസരത്ത് നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവല്ല: റവന്യൂ ടവര്‍ പരിസരത്ത് നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരന…