പോളിങ് ഡ്യൂട്ടിക്ക് വന്ന അധ്യാപകന്‍ മദ്യപിച്ചുവെന്ന് സംശയം: പൊലീസ് കസ്റ്റഡിയില്‍ എടുത്തു

0 second read
Comments Off on പോളിങ് ഡ്യൂട്ടിക്ക് വന്ന അധ്യാപകന്‍ മദ്യപിച്ചുവെന്ന് സംശയം: പൊലീസ് കസ്റ്റഡിയില്‍ എടുത്തു
0

പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് വന്ന അധ്യാപകന്‍ മദ്യപിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് ഉപവരണാധികാരി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഇതിനിടെ താന്‍ ഇന്നലെ മദ്യപിച്ചതാണെന്നും കെട്ടിറങ്ങിയിട്ടില്ലെന്നും അധ്യാപകന്റെ സാക്ഷ്യപത്രം. ഇതോടെ ഇദ്ദേഹത്തെ ഡ്യൂട്ടി റിസര്‍വിലേക്ക് മാറ്റി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടിയുണ്ടാകും.

റാന്നി നിയോജകമണ്ഡലത്തിലെ ഒരു സ്‌കൂളില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്വദേശിയായ അധ്യാപകനെയാണ് ആറന്മുള നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനിയില്‍ നിന്ന് ഉപവരണാധികാരി പൊലീസിന് കൈമാറിയത്. രാവിലെ കൃത്യസമയത്ത് തന്നെ ഇദ്ദേഹം പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്നാണ് സംശയം തോന്നി പൊലീസിന് കൈമാറിയത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…