കുടംപുളി നിസാരക്കാരനല്ല: അമിതമായ കൊഴുപ്പ് നീക്കി വണ്ണംകുറയാന്‍ സഹായിക്കും

0 second read
Comments Off on കുടംപുളി നിസാരക്കാരനല്ല: അമിതമായ കൊഴുപ്പ് നീക്കി വണ്ണംകുറയാന്‍ സഹായിക്കും
0

മീന്‍കറിക്ക് ഉപയോഗിക്കുന്ന കുടംപുളി വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഇതിന് കഴിയും.കുടംപുളിയില്‍ ധാരാളം ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊഴുപ്പിനെ തടയാന്‍ സഹായിക്കുന്നത്. ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ആണ് കുടംപുളിയില്‍ അടങ്ങിയിട്ടുള്ളത്.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും വിശപ്പിനെ നിയന്ത്രിക്കാനും ഈ ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കുടംപുളി വെറുതെ കഴിച്ചതുകൊണ്ട് മാത്രം അമിതഭാരം കുറയുകയില്ല. അതിനായി നല്ലപോലെ വൃത്തിയാക്കിയെടുത്ത കുടംപുളി 15 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം ഈ കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച വെള്ളം ചൂടാറി കഴിഞ്ഞാല്‍ മാറ്റിവെക്കുക.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഈ വെള്ളം കുടിക്കുക. വയറ്റില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുന്നു. കൂടാതെ കുടംപുളി കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിക്കുമെന്നും ശരീരത്തിന്റെ ഊര്‍ജ്ജത്തെ ത്വരിതപ്പെടുത്താനാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവിനെ നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…