ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊന്നു ; 100 പവന്‍ സ്വര്‍ണം കവര്‍ന്നു

0 second read
Comments Off on ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊന്നു ; 100 പവന്‍ സ്വര്‍ണം കവര്‍ന്നു
0

ചെന്നൈ: മലയാളി ദമ്പതിമാരെ കഴുത്തറുത്ത് കൊന്നു. നൂറു പവനോളം കവര്‍ന്നുവെന്ന സൂചന. എരുമേലി സ്വദേശികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍നിന്ന് 100 പവനോളം സ്വര്‍ണം മോഷണംപോയി.

ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

വധശ്രമക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി: പിടിക്കപ്പെടാതിരിക്കാന്‍ മാണിക്യം എന്ന തമിഴനായി ആള്‍മാറാട്ടം: ഒടുവില്‍ പിടികിട്ടാപ്പുള്ളി പിടിയില്‍

തിരുവല്ല: കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, വര്‍ഷങ്ങളായി ഒളിവില്‍…