ഒറീസ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന എ.എസ്.ഐ ഗോപാല്‍ ദാസിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഭാര്യ

0 second read
Comments Off on ഒറീസ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന എ.എസ്.ഐ ഗോപാല്‍ ദാസിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഭാര്യ
0

ഭുവനേശ്വര്‍: ഒറീഷ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന സുരക്ഷാ ഉദേ്യാഗസ്ഥന്‍ എഎസ്‌ഐ ഗോപാല്‍ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്. ആറു മാസമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുകയാണെന്ന് ഗോപാല്‍ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധി ചൌക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്‌ബോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസ് വെടിവെക്കുകയായിരുന്നു. ചികില്‍സയിലിരിക്കേ രാത്രി 7.30 ന് മന്ത്രി മരിച്ചു.

ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

 

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …