അയല്‍വാസിയുടെ വളര്‍ത്തു നായയുടെ കുര അസഹനീയം: കൊടുവാളും കൈയിലെടുത്ത് ഡെപ്യൂട്ടി തഹസില്‍ദാരുടെ ആക്രമണ ശ്രമം

0 second read
Comments Off on അയല്‍വാസിയുടെ വളര്‍ത്തു നായയുടെ കുര അസഹനീയം: കൊടുവാളും കൈയിലെടുത്ത് ഡെപ്യൂട്ടി തഹസില്‍ദാരുടെ ആക്രമണ ശ്രമം
0

കല്ലക്കുറിച്ചി (തമിഴ്‌നാട്): അയല്‍വാസിയുടെ വളര്‍ത്തുനായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കല്ലക്കുറിച്ചി പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഏപ്രില്‍ 29 ന് കല്ലകുറിശ്ശി മാരിയമ്മന്‍ കോവില്‍ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പന്‍ എന്നയാളിന്റെ വളര്‍ത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി കൊളഞ്ഞിയപ്പന്റെ അയല്‍വാസിയായ സോണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിലംബരശന്‍ വഴക്കിടുകയായിരുന്നു. കൈയില്‍ അരിവാളുമായി അയാള്‍ വീട്ടില്‍ നിന്ന് റോഡില്‍ ഇറങ്ങി ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ശിലംബരശന്‍ കൊളഞ്ഞിയപ്പന്റെ വീടിനു മുന്നില്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് അയല്‍ക്കാരും കുടുംബാംഗങ്ങളും എത്തി ഉദ്യോഗസ്ഥനെ സമാധാനിപ്പിക്കുകയായിരുന്നു. നായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ ഏറെ നാളായി വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശിലംബരശന്റെ കുട്ടികളെയും നായ കടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ അയല്‍വാസിക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…