ഭാരത് ജോഡോ യാത്ര സുരക്ഷാ വീഴ്ചയുടെ പേരില്‍ ജമ്മു കാശ്മീരില്‍ താത്കാലികമായി നിര്‍ത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ചു.
ജമ്മു കശ്മീരില്‍ കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘സാഹചര്യം വളരെ നല്ലതാണെങ്കില്‍ എന്തുകൊണ്ട് ബിജെപിക്കാര്‍ക്ക് ജമ്മുവില്‍ നിന്ന് ലാല്‍ ചൗക്കിലേക്ക് നടന്നുകൂടാ? എന്ന് ചോദിച്ചു.
സ്ഥിതിഗതികള്‍ വളരെ സുരക്ഷിതമാണെങ്കില്‍ എന്തുകൊണ്ട് അമിത് ഷാ ജമ്മുവില്‍ നിന്ന് ലാല്‍ ചൗക്കിലേക്ക് നടന്നില്ല? പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് നാളെ നടക്കുന്ന ശ്രീനഗറില്‍ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വെള്ളിയാഴ്ച യാത്ര നിര്‍ത്തിവെച്ചിരുന്നു.