ഡിസിസി പ്രസിഡന്റിന്റെ മരണം:ദുരൂഹത തുടരുന്നു: തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍: ലഭിച്ചില്ലെന്ന നിലപാടില്‍ പൊലീസ്

0 second read
Comments Off on ഡിസിസി പ്രസിഡന്റിന്റെ മരണം:ദുരൂഹത തുടരുന്നു: തനിക്ക് വധഭീഷണിയുണ്ടെന്ന് ജയകുമാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍: ലഭിച്ചില്ലെന്ന നിലപാടില്‍ പൊലീസ്
0

തിരുനെല്‍വേലി (തമിഴ്‌നാട്): തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജയകുമാര്‍ താനാസിങിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. തനിക്ക് വധ ഭീഷണിയുണ്ടെന്ന് ജയകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന
നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴും പരാതി ലഭിച്ചില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്. കഴിഞ്ഞ ദിവസം സ്വന്തം ഫാമില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ജയകുമാര്‍ ഏപ്രില്‍ 30ന് എസ്.പിക്ക് പരാതി നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് പൊലീസ് നിഷേധിച്ചു.

മെയ 2 ന് ജയകുമാറിനെ കാണാനില്ലെന്ന് കാട്ടി മകന്‍ ജെഫ്രൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉവാരി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കി. വീട്ടില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് 30 ന് തയ്യാറാക്കിയ കത്ത് മുറിയില്‍ നിന്ന് ലഭിക്കുന്നത്. അതിനുമുമ്പ് ആരോടും പരാതി പറഞ്ഞിട്ടില്ല.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ഇയാളുടെ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് കേസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ ശാസ്ത്രീയമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എസ്.പി ശിലംബരശന്‍ പറഞ്ഞു.
കൈകാലുകള്‍ക്ക് ചുറ്റും ചെമ്പ് കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ജയകുമാറിന്റെ കൈകളും കാലുകളും ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ചതാവാമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം കത്തിച്ചപ്പോള്‍ ഇലക്ട്രിക് കേബിളുകളിലെ ഇന്‍സുലേഷന്‍ ഉരുകിയിരുന്നു.

പൊലീസ് സൂപ്രണ്ട് എന്‍. ശിലംബരശനും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഫാമില്‍ നിന്ന് മരിച്ചയാളുടെ വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജയകുമാര്‍ ഏപ്രില്‍ 30 ന് എസ്.പിക്ക് പരാതി നല്‍കിയിരുന്നു.അതില്‍ എട്ട് പേരുടെ പേരുകള്‍ പറഞ്ഞിരുന്നു. ഇതില്‍ സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ, തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി (ടിഎന്‍സിസി) മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും രാത്രിയില്‍ തന്റെ വീടിന് ചുറ്റും അപരിചിതരുടെ സംശയാസ്പദമായ സഞ്ചാരം കണ്ടതായും ഉചിതമായ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

അതെ സമയം ജയകുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്ത് വന്നു.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജയകുമാര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടന്നതായി കാണുന്നില്ല. കോണ്‍ഗ്രസ് എംഎല്‍എ രൂപി മനോഹരന്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ തങ്കബാലു ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്.ജില്ലയിലെ പ്രമുഖ നേതാവിന്റെ പരാതിയില്‍ ഡി.എം.കെ ഭരണത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണ ജനങ്ങളുടെ ഗതി എന്താവും.ജയകുമാറിന്റെ പരാതിയില്‍ അന്വേഷണം നടത്തി, സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്വേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…