നെടുങ്കണ്ടം: വീടിനുള്ളില്‍ ലോക്കല്‍ ബാര്‍ നടത്തിയിരുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗം 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പിടിയില്‍. സിപിഎം പാമ്പാടുംപാറ ലോക്കല്‍ കമ്മറ്റി അംഗം ആടിപ്ലാക്കല്‍ സുദേവനാണ് (54) ഇടുക്കി എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്.
സുദേവന്റെ വീട് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സുദേവന്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പതിനെട്ടു ലീറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ചാക്കിലും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലുമായി സൂക്ഷിച്ച
വിവിധ ബ്രാന്‍ഡുകളിലുള്ള അരലിറ്ററന്റെ 35 കുപ്പി മദ്യമാണ് കണ്ടെടുത്തത്. പല കുപ്പികളും പൊട്ടിച്ചിരുന്നു. ഇതില്‍ നിന്ന് ആവശ്യപ്പെടുന്ന ബ്രാന്‍ഡിലുള്ള മദ്യം ഒഴിച്ചു നല്‍കുന്നതായിരുന്നു രീതി.
അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എ.സി.നെബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരഭി, അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുദേവനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.