സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ വര്‍ഷങ്ങളായി തുടരുന്ന മദ്യക്കച്ചവടത്തിന് ഒടുവില്‍ പിടിവീണു: എക്‌സൈസ് കണ്ടെടുത്തത് ഒരു ചാക്ക് മദ്യം

0 second read
Comments Off on സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ വര്‍ഷങ്ങളായി തുടരുന്ന മദ്യക്കച്ചവടത്തിന് ഒടുവില്‍ പിടിവീണു: എക്‌സൈസ് കണ്ടെടുത്തത് ഒരു ചാക്ക് മദ്യം
0

നെടുങ്കണ്ടം: തോട്ടം മേഖലയില്‍ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം പാമ്പാടുംപാറ ലോക്കല്‍ കമ്മറ്റി അംഗം ആടിപ്ലാക്കല്‍ സുദേവന്റെ (54) വീട്ടില്‍ ചാക്കുകളിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളിലുമായി സൂക്ഷിച്ച 18 ലിറ്റര്‍ വിദേശമദ്യം ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. വര്‍ഷങ്ങളായി സുദേവന്‍ വീട്ടില്‍ ലോക്കല്‍ ബാര്‍ നടത്തുകയാണ്. പാര്‍ട്ടി അംഗമായതിനാല്‍ ആരും തൊടാന്‍ മുതിര്‍ന്നിരുന്നില്ല. ഇയാളുടെ മദ്യക്കച്ചവടം പരസ്യമായ രഹസ്യമായിരുന്നു.

ഏത് ബ്രാന്‍ഡ് ചോദിച്ചാലും ഇവിടെ കിട്ടും. എക്‌സൈസ് സംഘം എത്തുമ്പോള്‍ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ആവശ്യപ്പെടുന്ന ബ്രാന്‍ഡ് പൊട്ടിച്ച് അളന്നു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ മദ്യക്കച്ചവടം വര്‍ഷങ്ങളായി തുടരുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മദ്യവില്‍പ്പന കേന്ദ്രം അയല്‍ജില്ലക്കാര്‍ക്ക് പോലും സുപരിചിതമാണ്. ഡ്രൈഡേയിലാണ് കച്ചവടം കൊഴുക്കുന്നത്.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്ന് ഒരാള്‍ക്ക് ഒരു ദിവസം മൂന്നുലിറ്റര്‍ മദ്യം വില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയിരിക്കേ ഇതിനെ മറികടന്നാണ് ഇത്തരം സംഘങ്ങള്‍ക്ക് മദ്യം ലഭിക്കുന്നത്. മേഖലയില്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പരിമിധമായതിനാല്‍ അനധികൃത മദ്യ മാഫിയാ സംഘങ്ങള്‍ക്ക് ചാകരയാണ്.ബിവറേജുകളില്‍ നിന്ന് വാങ്ങുന്ന മദ്യം രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്കാണ് മറിച്ചു വില്‍ക്കുന്നത്.

തോട്ടം മേഖലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിദഗ്ധമായാണ് ഇവ വില്‍പന നടത്തുന്നത്. ഇതിനു പിറകില്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ട്. ജില്ലയില്‍ ആവശ്യത്തിന് എക്‌സൈസ് ഓഫിസുകള്‍ ഇല്ലാത്തതും ജീവനക്കാരില്ലാത്തതും മദ്യവില്‍പനക്കാര്‍ക്ക് ഗുണകരമാകുന്നു. പിടികൂടുന്ന പ്രതികളെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കുന്നത് മൂലം പ്രതികളില്‍ 90 ശതമാനം പേരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നതായും ആക്ഷേപമുണ്ട്.

അതിര്‍ത്തി വനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ വാറ്റും വില്‍പനയും വര്‍ധിച്ചതായും വിവരമുണ്ട്.പൊലീസ് വനം വകുപ്പ്, എക്‌സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും വിദേശ മദ്യവില്‍പനക്കാര്‍ക്ക് അനുകൂലമായി മാറുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് വാഹനമില്ലാത്തതും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ എത്തിപ്പെടുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ വീണ്ടും ജാമ്യത്തിലിറങ്ങി ഇതേ തൊഴില്‍ തന്നെ ചെയ്യുന്നത് പതിവായിരിക്കുകയാണ്

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…