തിരുനല്‍വേലി ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം: മുന്‍ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യന്റെ മൊഴിയെടുത്തു: നാങ്ങുനേരി കോണ്‍ഗ്രസ് എംഎല്‍എ അടക്കം മുപ്പതോളം പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി

0 second read
Comments Off on തിരുനല്‍വേലി ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം: മുന്‍ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യന്റെ മൊഴിയെടുത്തു: നാങ്ങുനേരി കോണ്‍ഗ്രസ് എംഎല്‍എ അടക്കം മുപ്പതോളം പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി
0

തിരുനെല്‍വേലി: തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെപികെ ജയകുമാര്‍ ധനസിങ്ങിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയായതായി പൊലീസ് അറിയിച്ചു. ജയകുമാറിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്ന മുപ്പതോളം പേര്‍ക്ക് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്കിയിട്ടുണ്ട്. നാങ്ങുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരനും നോട്ടീസ് നല്കിയിട്ടുണ്ട്. ജയകുമാറിനെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെടുത്തത്.പിതാവിനെ കാണാനില്ലെന്ന് കാട്ടി മകന്‍ ജെ. കറുത്തായ ജാഫ്രിന്‍ ഉവാരി പൊലീസിന് പരാതി നല്‍കിയിരുന്നു.

മൃതദേഹം കൃഷിയിടത്തില്‍ നിന്ന് കണ്ടെടുത്തപ്പോള്‍ കൈകളും കാലുകളും ചെമ്പ് കമ്പി ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. ഇതിനാലാണ് കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നത്. എന്നാല്‍, ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കാണാനില്ല. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് നൂറുകണക്കിന് മീറ്റര്‍ അകലെ നടന്ന സംഭവം കുടുംബാംഗങ്ങളും കാരായിസുത്തുപുത്തൂര്‍ ഗ്രാമവാസികളും ഉള്‍പ്പെടെ ആരും ശ്രദ്ധിച്ചില്ല എന്നത് വിചിത്രമാണ്.ആത്മഹത്യ സൂചനകള്‍ ഉള്ളതിനാല്‍ അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണം നടക്കുന്നതെന്നുമാണ് പൊലീസ് പറഞ്ഞു.

പൊലീസ് വിളിപ്പിച്ചവരില്‍ ചിലര്‍ മൊഴി നല്‍കിയപ്പോള്‍ മറ്റു ചിലര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ പൊലീസ് സംഘം മുന്‍ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യന്റെ വീട്ടിലെത്തി രണ്ട് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹം ജയകുമാറിന്റേതാണോയെന്ന് പരിശോധിക്കാന്‍ കുടുംബത്തിലെ ചിലര്‍ ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.

Load More Related Articles
Load More By Veena
Load More In NATIONAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…